"സര്‍ ഒരു വിസിറ്ററുണ്ടു്."
തെല്ലൊരത്ഭുതത്തോടെയാണു് അരുണ്‍ അതു് കേട്ടതു്.
പുതുതായി ഈ നഗരത്തിലെത്തിയതാണു്.
അടുത്ത സുഹൃത്തുക്കളിവിടെയുള്ളതായി ഓര്‍മ്മയില്ല.
ആരായിരിക്കും ! സമയവുമില്ലല്ലോ. പൂജ കാത്തിരുന്നു മുഷിയുമല്ലോ.
"കാര്‍ഡ് വാങ്ങിവരൂ മനോഹര്‍."
"സര്‍ കാര്‍ഡില്ല. പേരു് പറഞ്ഞാലറിയും എന്നു് പറഞ്ഞു."- മനോഹര്‍ തിരിച്ചെത്തി.
"ശരി. എന്നാല്‍ വരാന്‍ പറയൂ."
കാണാന്‍ പോകുന്ന പൂരം എന്തിനു് കേട്ടറിയണം !
മനോഹറിനു് പകരം പിന്നീടു് വന്നതു് മനോഹരിയായ ഒരു സ്ത്രീയാണു്.
"അരുണ്‍, എന്നെ ഓര്‍മ്മയുണ്ടോ?"
ഈ സ്ത്രീയെ മറക്കുവാന്‍ തക്ക പാപം താന്‍ ചെയ്തുവെന്നോ.
ഓര്‍മ്മ കിട്ടുന്നില്ലെന്നു് മാത്രമല്ല. തീരെ അപരിചിതവും.
"ഓര്‍മ്മ കിട്ടുന്നില്ല. പേരു് പറഞ്ഞാല്‍ ഒരുപക്ഷേ"
"ശരി. ഇനി പേരറിയാത്ത ബുദ്ധിമുട്ടു് വേണ്ട. ഞാന്‍ ലമ്യ"
"ലമ്യ ! എനിക്കു് വിശ്വസിക്കാമോ?"
"എന്തേ?"
"എത്ര കാലമായി കൊതിക്കുന്നതാണീ മുഹൂര്‍ത്തം. എന്തേ വന്നതു്?"
"താങ്കളെ കാണാന്‍ തന്നെ."
"ഞാനിവിടെയാണെന്നു്..."
"പൂജ പറഞ്ഞു. ഞാനും പൂജയുമായുള്ള ബന്ധം അറിയില്ലല്ലേ."
"ഇല്ല. പൂജ ഇന്നു് പാര്‍ക്കില്‍ വരാമെന്നു് പറഞ്ഞിട്ടുണ്ടു്. നിന്റെ കാര്‍ത്തിക് ഇപ്പോഴെവിടെയാണു് ?"
"മരിച്ചു. അതു് പറയാന്‍ കൂടിയാണു് വന്നതു്."
"മരിച്ചെന്നോ? എപ്പോ? ഇതു് കളി പറയാനുള്ള സമയമല്ല.ഇന്നു കൂടി അവന്റെ കുറിപ്പുകള്‍ വായിച്ചതാണു് ഞാന്‍"
"അവന്‍ എന്റെ അപരനാമമായിരുന്നു. പൂജയേപ്പോലെത്തന്നെ. അവന്റെ സേവനം
ഇനി ആവശ്യമില്ലെന്നു് തോന്നി. കൊന്നു. പൂജയേയും കൊന്നേക്കാം."
Saturday, March 03, 2007
ലമ്യ
Tags:
Subscribe to:
Post Comments (Atom)


5 കമന്റടികള്‍ :
കൊന്നു. പൂജയേയും കൊന്നേക്കാം.
-advt-
റാല്‍മീ...
എന്നേംകൂടി...
:)---
(കലക്കീട്ട് ണ്ട് ട്ടോ, അസൂയഓണ്ടാ ഞാന്‍ ങനെക്കെ പറയണ്)
അടുത്തു് തന്നെ പല "കൊല"കളും നടക്കും...
എന്റെ നംബ്ര് വന്നാല്‍ മുന്‍കൂറായി അറിയിക്കണേ...
അറും കൊലകള്‍ ധാരാളം നടക്കുന്നു ബൂലോകത്തില്‍!
:)))) നന്നായിട്ടുണ്ട്
ഇവിടെ കമന്റടിക്കാം