Wednesday, March 14, 2007

കള്ളന്‍

പതിവു് പോലെ അന്നും അടിയുണ്ടായി. ഉദ്ദേശിച്ച ആളെ കിട്ടാഞ്ഞതിനാല്‍ കൊലപാതകം എന്നതു് വെട്ടിലൊതുങ്ങി. മാറിക്കോടാ, പുറത്തൂന്നു് ആളിറങ്ങീട്ടുണ്ടെന്നവനു് മുന്നറീപ്പു് കൊടുത്തതാ. എന്തു് കാര്യം. ആവശ്യമില്ലാത്തിടത്തു് കയ്യിട്ടു, വെട്ടും കിട്ടി.. എന്നാല്‍ വെട്ടിയില്ല, വെറുതെ കോറിയതേയുള്ളൂ എന്നാണു് വെട്ടിയവന്‍ പറഞ്ഞതു്. അതാവാം ശരി. ഇവ്വിധ കാര്യങ്ങളില്‍ അറിവുള്ളവര്‍ പറയുന്നതു് തന്നെയാവും ശരി.
പതിവു് പോലെ ഞങ്ങളില്‍ ചിലരെ അറസ്റ്റു് ചെയ്തു. അന്നവിടെയില്ലാഞ്ഞവരുടെ ലിസ്റ്റ് കൊടുത്തതില്‍ നിന്നും പോലീസുകാരുടെ ഒരു റാന്‍ഡം സിലക്ഷന്‍. ജയിലിലേക്കു് കൂട്ടുപ്രതികളോടൊപ്പം പോലീസുകാരോടൊപ്പം നടക്കുമ്പോള്‍ അതാ മുന്നിലൊരു കുട്ടി.
"നോക്കമ്മേ , കള്ളന്‍ !"...




2 കമന്റടികള്‍ :

Ralminov റാല്‍മിനോവ് said...

ഇതില്‍ ആന്തരാര്‍ത്ഥളൊന്നുമില്ല. അര്‍ത്ഥം തന്നെയില്ല.
ഇതൊരു കഥയുമല്ല.

പൊന്നപ്പന്‍ - the Alien said...

കുന്തമാ.. ഒള്ളതില്ലെന്നു പറയരുത്. അന്തരാര്‍ത്ഥമുണ്ട്.. അര്‍ത്ഥവുമുണ്ട്. കഥയുമാണ്. നല്ല കൊട്ടു വടിക്കൊരു കൊട്ടു കിട്ടുന്ന പോലത്തെ കഥ.