Monday, May 14, 2007

അഹങ്കാരം

സമയം വല്ലാതെ വൈകിയല്ലോ.. അയാള്‍ മുന്നിലുള്ള ആളുകളുടെ എണ്ണമെടുക്കാന്‍ തുടങ്ങി. ഇനിയും പത്തുപേരുണ്ട്. അസ്ര്‍ നമസ്കാരത്തിനു് മുമ്പ് കിട്ടുമായിരിക്കും.
തീരാതിരുന്നാല്‍ മതി.
അല്ലെങ്കിലും അവളുടെ ഓരോ നിര്‍ബന്ധങ്ങള്‍ ! വേറെയെവിടെയും ഭക്ഷണം കിട്ടാനില്ലാത്തതു് പോലെ !
എങ്കിലും ഭക്ഷണത്തിനു് ഗുണമോര്‍ക്കുമ്പോള്‍ അങ്ങനെ ചിന്തിക്കാനും വയ്യ. അല്ലെങ്കില്‍ ഇത്ര തിരക്കു് ഇവിടെ കാണുമോ ? സ്വദേശികള്‍ എവിടെയെങ്കിലും ക്യൂ നില്ക്കുന്നതു് ഒരപൂര്‍വ്വകാഴ്ചയാണീ നാട്ടില്‍ !
തന്റെ ഊഴമായപ്പോള്‍ അയാള്‍ ആശ്വസിച്ചു. പ്രതീക്ഷിച്ചത്ര വൈകിയില്ല. തനിക്കും ശ്രീമതിക്കും കുട്ടികള്‍ക്കുമുള്ള പൊതികളുമായി അയാള്‍ നിരത്തിലേക്കിറങ്ങി.
കാര്‍ പാര്‍ക്കു് ചെയ്തിരുന്നതു് ഒരു വേസ്റ്റ്ബിനിന്റെ അടുത്തായിരുന്നു. അവിടേക്കണ്ട കാഴ്ച അയാളെ അലോസരപ്പെടുത്തി. ഒരു സ്ത്രീയും രണ്ടു് കുട്ടികളും ആ വേസ്റ്റ് ബിന്നില്‍ നിന്നും ആരോ ഉപേക്ഷിച്ച ഭക്ഷണത്തിനു് വേണ്ടി തിരയുന്നു. ഈ നാട്ടിലും ഇങ്ങനെയും ആളുകളോ എന്നു് ആത്മഗതവുമായി അയാള്‍ വണ്ടിയെടുക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല. ആ കാഴ്ച അയാള്‍ക്കു് മറക്കാന്‍ പറ്റുന്നതായിരുന്നില്ല. ഭക്ഷണപ്പൊതികളുമായി ഇറങ്ങി . അവര്‍ക്കതു് നല്കി. അവരുടെ പ്രതികരണങ്ങള്‍ക്കു് കാത്തുനില്ക്കാതെ വീണ്ടും ഭക്ഷണശാലയിലേക്കു് നടക്കുമ്പോള്‍ അയാള്‍ അഹങ്കരിച്ചു . ഞാനില്ലായിരുന്നെങ്കില്‍ !

15 കമന്റടികള്‍ :

കിനാവ്‌ said...

ആ അഹങ്കാരത്തിന് ഒരു അന്തസ്സുണ്ടല്ല്ലോ കദാകാരാ...

Satheesh :: സതീഷ് said...

താങ്കളുടെ എഴുത്തിനെ അഭിനന്ദിക്കുന്നു. താങ്കളുടെ ഈ ആന്റിക്ലൈമാക്സിന്റെ ഒരു ആരാധകനാവുന്നുണ്ടോ ഞാന്‍ എന്നൊരു സംശയം! കഥ (‘കദ’!) നന്നായി!

വേണു venu said...

ഹാ..ഞാനില്ലായിരുന്നില്ലെങ്കില്‍‍....
ഇഷ്ടപ്പെട്ടു. :)

വൃതാസുരന്‍ said...

‘കദ‘ ഇഷ്ടപ്പെട്ടു

deepdowne said...

ഹഹ! "എന്നേക്കാള്‍ താഴ്‌മയുള്ളവന്‍ വേറെയാരുമില്ല" എന്ന അഹങ്കാരം. 'കദ' നന്നായി!

സന്തോഷ് said...

കൊള്ളാം!

ഒരു അപേക്ഷ: വായനക്കാരന് അഞ്ജലി ഫോണ്ട് അല്ലാതെ ഒരു ചോയ്സും നല്‍കില്ല എന്ന വാശിപിടിക്കണോ?

Ralminov റാല്‍മിനോവ് said...

കദ വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കും പറയാത്തവര്‍ക്കും നന്ദി. (അങ്ങനെ ഒരു കീഴ്​വഴക്കമുണ്ടല്ലോ)



എന്റെ "ചിന്തകള്‍" രചനയിലായതു് കൊണ്ട് ഇതു് അഞ്ജലിയില്‍ കിടക്കട്ടെയെന്നു കരുതീന്നു മാത്രം.
എനിക്കിതു് വാശി പിടിക്കാനൊന്നും പറ്റാത്ത കാര്യവുമാണു്. "വ്വെബ് എന്റെ ഇഷ്ടത്തിനു്" വായിച്ചാല്‍ സംഗതി പിടികിട്ടും.
ഞാനിപ്പഴും ഇതു് രചനയിലാണു് വായിക്കുന്നതു് !

SAJAN | സാജന്‍ said...

ഇത് കദയല്ല
കത നല്ല ചുന്ദരന്‍ കത..
അര്‍ത്ഥമുള്ള അഹങ്കാരം!

പൊതുവാള് said...

'ഭക്ഷണപ്പൊതികളുമായി ഇറങ്ങി . അവര്‍ക്കതു് നല്കി. അവരുടെ പ്രതികരണങ്ങള്‍ക്കു് കാത്തുനില്ക്കാതെ വീണ്ടും ഭക്ഷണശാലയിലേക്കു് നടക്കുമ്പോള്‍ അയാള്‍ അഹങ്കരിച്ചു . ഞാനില്ലായിരുന്നെങ്കില്‍ !'

ഒരു കുന്നിമണിയോളം നല്ല കാര്യം ചെയ്യുംപ്പോള്‍ പലരുടെയും ഉള്ളില്‍ തിരയടിക്കുന്നതാണീ അഹങ്കാരം.“ഇന്നലേ വരെ ഞാനുണ്ടായിട്ടല്ലല്ലോ“ “നാളേയ്ക്കും എന്നെ പ്രതീക്ഷിച്ചല്ലല്ലോ“ എന്നൊന്നും ആരുടെയും മനസ്സിലേക്ക് വരാറേയില്ല.

തറവാടി said...

പലരും ചെയ്യുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാന്‍ പോകുന്നതുവായ കാര്യം

നല്ല സന്ദേശം , :)

സന്തോഷ് said...


എനിക്കിതു് വാശി പിടിക്കാനൊന്നും പറ്റാത്ത കാര്യവുമാണു്. "വ്വെബ് എന്റെ ഇഷ്ടത്തിനു്" വായിച്ചാല്‍ സംഗതി പിടികിട്ടും.


ഈ പേജ് കാര്‍തികയില്‍ കാണാന്‍ ഞാന്‍ എന്തു ചെയ്യണം?

qw_er_ty

വക്കാരിമഷ്‌ടാ said...

അഹങ്കാരിയായാണെങ്കിലും ഉപകാരിയായെങ്കില്‍ അത്രയെങ്കിലുമായല്ലോ :)

കുതിരവട്ടന്‍ | kuthiravattan said...

നല്ല കഥ. അതൊ സത്യമൊ?

അപ്പൂസ് said...

നമ്മുടെ എല്ലാവരുടേയും കഥ..
ഇഷ്ടായി

annie said...

enteyum katha..(kumbasaram)