വീടു് വൃത്തിയാക്കുന്നതിനിടെയാണു് ആ കത്തു് കിട്ടിയതു്. തുറക്കാത്ത കത്തു് . അയച്ചതാരെന്നു് സൂചനയില്ല. ഒരു വന്‍നഗരത്തില്‍ നിന്നുമയച്ചതാണെന്നു് തപാല്‍ സ്റ്റാമ്പ് സാക്ഷ്യപ്പെടുത്തുന്നു.
തനിക്കുള്ള കത്തായതു്കൊണ്ടു് തുറക്കാനാരുടേയും സമ്മതം വേണ്ടല്ലോ.
തുറക്കേണ്ടിയിരുന്നില്ലെന്നു് തോന്നി. എന്തുമാത്രം അപവാദങ്ങളാണു് തന്റെ ഭാര്യയെക്കുറിച്ചു് ആ പേരില്ലാത്തവന്‍ തട്ടിവിട്ടിരിക്കുന്നതു്. അവള്‍ അവന്റെയാണു് പോലും !
കത്തിന്റെ പഴക്കം കണക്കുകൂട്ടിയപ്പോള്‍ പക്ഷേ അയാള്‍ക്കു് ചിരി വന്നു. നീണ്ട മുപ്പതു് വര്‍ഷം തന്റെ കൂടെ കഴിഞ്ഞവളെപ്പറ്റിയാണു് അവന്റെയൊരു അവകാശവാദം !
ആ പേരു് വെളിപ്പെടുത്താന്‍ പോലും ധൈര്യമില്ലാത്തവനില്‍ നിന്നും അവളെ രക്ഷിച്ച ദൈവത്തെ അയാള്‍ സ്തുതിച്ചു.
Tuesday, August 28, 2007
കത്ത്
Tags:
Subscribe to:
Post Comments (Atom)


3 കമന്റടികള്‍ :
മാഷേ തേങ്ങ എന്റെ വക....
"ആ പേരു് വെളിപ്പെടുത്താന്‍ പോലും ധൈര്യമില്ലാത്തവനില്‍ നിന്നും അവളെ രക്ഷിച്ച ദൈവത്തെ അയാള്‍ സ്തുതിച്ചു."
:D
Your blog displays Malayalam well in Firefox. I checked your older posts on Malayalam & FF, but couldn't get anywhere.
കത്തിനു് കമന്റിടാനാണു് പെട്ടി തുറന്നു്വെച്ചതു്. ഫയര്‍ഫോക്സിനെപ്പറ്റിയുള്ളതു് ആംഗലേയത്തിലാണെന്നു് തോന്നുന്നു. മന്നിക്കണം.
http://ralminov.blogspot.com/2007/01/how-to-display-malayalam-properly-in.html
ഇവിടെ കമന്റടിക്കാം