അന്നും ആ വൃദ്ധന്‍ സലാം ചൊല്ലി. അയാള്‍ മടക്കുകയും ചെയ്തു. മാസങ്ങളായി തുടരുന്ന പതിവു്. ഓഫീസിലേക്കുള്ള വഴിയില്‍ എന്നും തുടരുന്നതു്. അന്നു് പക്ഷെ അതിനൊരു അനുബന്ധവുമുണ്ടായി. സലാം ചൊല്ലിയ വൃദ്ധനു് സലാം മടക്കിയതോടൊപ്പം പത്തു് റിയാലും ഒരാള്‍ കൊടുക്കുന്നതു് കണ്ടു. താനും മോശക്കാരനാകരുതല്ലോ, അയാള്‍ ഇരുപതു് റിയാല്‍ കൊടുത്തു. വൃദ്ധന്റെ മുഖം പ്രകാശിച്ചു. അയാള്‍ ദൈവത്തെ സ്തുതിച്ചു.
പിറ്റേന്നു് മുതല്‍ അയാളുടെ വഴിയില്‍ ആ വൃദ്ധനുണ്ടായില്ല. വൃദ്ധന്‍ എവിടെയെന്നു് തലപുകയ്ക്കാനൊന്നും അയാള്‍ മെനക്കെട്ടില്ല.
കാരണം അയാള്‍ പുതിയൊരു വഴിയിലൂടെയായിരുന്നു പൊയ്ക്കൊണ്ടിരുന്നതു്.
Sunday, October 07, 2007
വൃദ്ധന്‍
Subscribe to:
Post Comments (Atom)


2 കമന്റടികള്‍ :
ഗഥ നന്നായി :)
കഥയാക്കാമായിരുന്നു!
ഇവിടെ കമന്റടിക്കാം