Thursday, October 11, 2007

പാര്‍ക്കല്‍

പത്രം അരിച്ചുപെറുക്കലും ചായകുടിയും തകൃതിയായി നടക്കുന്നതിനിടെയാണു് ഗേറ്റു് തുറന്നൊരാള്‍ വരുന്നതു് കണ്ടതു്. രാവിലെ തന്നെയാരാണാവോ. പരിചയവും തോന്നുന്നില്ല.
വന്നയാള്‍ സംശയങ്ങള്‍ക്കു് വിരാമമിട്ടു. പേടിച്ചതു് പോലെ പിരിവോ , ഡയറക്റ്റ് മാര്‍ക്കറ്റിങ്ങോ ഒന്നുമല്ല. വെറും വീടു്പാര്‍ക്കല്‍ ക്ഷണം. ഈ നാട്ടില്‍ പുതിയതാണു്, അപ്പോള്‍ നാട്ടുകാരെയൊക്കെ ഒന്നു പരിചയപ്പെടണ്ടേ - ആഗതന്‍ നയം വ്യക്തമാക്കി.
അല്ല, എപ്പഴാ. എന്തെങ്കിലും ചോദിക്കണ്ടേയെന്നു് കരുതി ചോദിച്ചു.
സമയവും സ്ഥലവുമൊക്കെ കത്തിലുണ്ട്. തീര്‍ച്ചയായും വരണം.
സ്ഥലമോ ? അമ്പരപ്പ് ഒളിപ്പിക്കാന്‍ സാധിച്ചില്ല.
അതെ. പുതിയ വീടു് ഒരു പാടാളുകള്‍ ഒന്നിച്ചു്വന്നാല്‍ വൃത്തികേടാവില്ലേ. അതു്കൊണ്ട് പാര്‍ട്ടി ഹാളിലാക്കി.
വീടിന്റെ ചിത്രം ആ കത്തിലുണ്ട്.
എനിക്കെന്തെ ഇത്ര സത്യസന്ധനാവാന്‍ കഴിയാഞ്ഞതു് - അയാള്‍ ഓര്‍ത്തു. എങ്കിലും പുതിയ താമസക്കാരനെ ഒരു പൊങ്ങച്ചക്കാരനാക്കിക്കാണിക്കാന്‍ പിന്നീടു് സന്ദര്‍ഭങ്ങള്‍ കിട്ടിയപ്പോള്‍ അയാള്‍ ഒഴിവാക്കിയതുമില്ല.

2 കമന്റടികള്‍ :

ബാജി ഓടംവേലി said...

നാടും വീടും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നു

കുഞ്ഞന്‍ said...

ഹഹ..ഇത് ചിരിപ്പിച്ചു...!