Friday, October 19, 2007

വിവാദം വിവാഹം

ഒരു കാര്യംണ്ട്. ശ്രീമതിക്കു് പതിവില്ലാത്ത മുഖവുര.
ന്താ.
രവീടെ കല്ല്യാണൊറപ്പിച്ചു.
രവി അവളുടെ അമ്മായിയുടെ മകനാണു്. പ്രത്യേകിച്ചു് പണിയൊന്നൂല്ല്യ. അമ്മാവനു് ഗള്‍ഫില്‍ ബിസ്സിനസ്സായതു് കൊണ്ടു് അവിടേയ്ക്കു് ഉടനെ പറക്കാനുള്ള തയ്യാറെടുപ്പിലുമാണു്. പെട്ടെന്നെന്താ ഒരു കല്ല്യാണക്കാര്യം.
ന്തേ, പെട്ടെന്നിപ്പോ.
അവനിപ്പോ കെട്ടണത്രേ. ആ പെണ്ണിന്റെ കാര്യറിഞ്ഞിട്ടു് നിക്കൊരു സമാധാനൂല്യ.
ന്താ. അവള്‍ക്കെന്താ പ്രശ്നം.
ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയാളാത്രേ. ഒന്നല്ല. മൂന്നു് വട്ടം. മൂന്നു് വട്ടോം അവളുടെ വീട്ടുകാര്‍ പോയി പിടിച്ചോണ്ടും വന്നു. അവനിപ്പോ അവളെ മതീന്നു്. നാട്ടുകാര് കളിയാക്കൂലേ.
ന്നട്ട് അവളീ കല്യാണത്തിനു് സമ്മതിച്ചോ ?
സമ്മതിച്ചിട്ടുണ്ടാവും. അല്ലാതെ ഇതു് ഒറപ്പിക്ക്വോ.
അവളെ എങ്ങന്യാ അവനു് പരിചയം ?
എങ്ങനേണാവോ . ന്തായാലും അവര്‍ക്കു് പൂത്ത കാശുണ്ട്. ഒറ്റമോളൊള്ളു. അതു് കണ്ടട്ടേരിക്കും അവന്‍..
നിനക്കു് നല്ലതു് വിചാരിച്ചൂടെ. അവളുടെ വിഷമം കണ്ടിട്ടു് അവളെ ശരിക്കും ഇഷ്ടപ്പെട്ടിട്ടായ്ക്കൂടേ അവന്‍ കെട്ടുന്നതു്. അങ്ങനെയെങ്കില്‍ അവനെ അഭിനന്ദിക്കുകയല്ലേ വേണ്ടതു്, നമ്മളില്‍ പലര്‍ക്കും ഉള്ള കപടസദാചാരചിന്തകള്‍ അവനില്ലാത്തതിനു്.
ദേ വിശ്വേട്ടാ, വേണ്ടാട്ടോ. എല്ലാരേം ഒരുതരം പുണ്യാളന്മാരാക്കല്. ഞാനിനി ഒരു കാര്യോം പറയൂല്ല.

4 കമന്റടികള്‍ :

സിമി said...

hmmmm...

പ്രയാസി said...

:)

PaddyPal said...

vivaham vivadam thanney....avaludey ishtam arinjittano ithurappichathu ennariyunnathu vareykkum...enkilum kollam...mattu kadhakal engum thodathey ninnu poyo ennoru samshayam illathilla....

PaddyPal said...
This comment has been removed by the author.