Monday, October 29, 2007

ആരോ ഒരാള്‍

വീണ്ടും നാട്ടിലേക്കു്. ഇത്തവണ ഒരു സര്‍പ്രൈസാവണം അവര്‍ക്കു്. അതു്കൊണ്ടു് വീട്ടിലറിയിച്ചില്ല. എയര്‍പോര്‍ട്ട് കൌണ്ടറില്‍ ടാക്സിയ്ക്കു് പണമടച്ചു. കുട്ടികളെയും പെട്ടികളെയും കൊണ്ടു് അവളോടൊത്തു് ബേയിലേക്കു് നടന്നു. രശീതി കാണിച്ചപ്പോള്‍ ഒരു വണ്ടി അടുത്തേക്കു് വന്നു. ഡ്രൈവറെക്കണ്ടിട്ടയാള്‍ക്കു് വിശ്വാസം വന്നില്ല. ഒന്നു് കൂടി നോക്കി ഉറപ്പു് വരുത്തി. എഞ്ചിനിയറിങ്ങ് കോളജില്‍ ഒന്നിച്ചു് പഠിച്ചവന്‍. തന്റെ കൂടെ എല്ലാ വേണ്ടാതീനങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്നവന്‍. അവന്റെ അറച്ചുള്ള ചിരി അതു് ശരി വെച്ചു.
"അവന്‍ പരിചയം കാണിക്കാതിരുന്നാല്‍ മതിയായിരുന്നു." അയാള്‍ വണ്ടിയില്‍ കയറി....

4 കമന്റടികള്‍ :

വാളൂരാന്‍ said...

:)

Ralminov റാല്‍മിനോവ് said...

...പക്ഷെ അവനത്ര ഔദാര്യം കാണിച്ചില്ല : "എന്തു് ചെയ്യുന്നു അവിടെ ?"
"നിന്റെ വേഷം ഞാന്‍ അവിടെ കെട്ടുന്നു."

സിമി said...

ഇവിടെ ഒരു ടാക്സിക്കാര്‍ക്കും ഫാമിലിയെ അഫോര്‍ഡ് ചെയ്യാന്‍ പറ്റില്ല മാഷേ. മിക്കവാറും പരിചയപ്പെട്ട എല്ലാ ടാക്സിക്കാരും ഷെയറിങ്ങ് അക്കൊമൊഡേഷനിലാ താമസം.

Ralminov റാല്‍മിനോവ് said...

ഇവിടെ "വെള്ളം" കുറവായതു്കൊണ്ടു് ചില്വാനം കയ്യിലിരിക്കും. ഇന്ധനച്ചെലവും കുറവു്.