Tuesday, October 30, 2007

വിനോദയാത്ര

"കഴിഞ്ഞ പ്രാവശ്യം കൊണ്ടു്തന്നെ എനിക്കു് മതിയായി. ഞാനില്ല" സൂപ്പര്‍ പാരാവതാരം എടുത്തു അവള്‍. അവളില്ലെങ്കില്‍ പിന്നെ ആണ്‍കുട്ടികളെ ടൂറിനു് നോക്കണ്ട.
നാലു് ചില്ലറയൊപ്പിക്കാനുള്ള വഴിയടയുന്നതു് എങ്ങനെയെങ്കിലും ഇല്ലാതാക്കണം. അവളെ അനുനയിപ്പിച്ചേ പറ്റൂ.
"എന്തു് പ്രശ്നമാണെങ്കിലും നമുക്കു് പരിഹരിക്കാം."
"ഞാനില്ല"
"കഴിഞ്ഞ വട്ടം ആരെങ്കിലും തന്നോടു് മോശമായി പെരുമാറിയോ? "
"ഓര്‍ത്തു് നോക്കു് "
"ഞാനൊന്നും ചെയ്തിട്ടില്ല എന്നെനിക്കു് ഉറപ്പാണു് " - വെറുതെ പഴി കേള്‍ക്കാന്‍ വയ്യ.
"അതു് തന്നെയാണു് കാര്യം. താനൊന്നും ചെയ്തില്ല."
ഈശ്വരാ ഈ കുട്ടി ഇങ്ങനെയായിരുന്നോ. വെറുതെ ചാന്‍സ് കളഞ്ഞു. ബീച്ചിലും ഹോട്ടലിലുമൊക്കെ എത്ര അവസരങ്ങളുണ്ടായിരുന്നു. പറഞ്ഞിട്ടെന്താ കാര്യം.
"എന്തു് ?"
"താനെനിക്കു് ഐസ്‌ക്രീം വാങ്ങിത്തന്നോ. ഒരു ഇന്‍ലന്റ് വാങ്ങിത്തരാന്‍ പറഞ്ഞപ്പോ എന്തായിരുന്നു ഗമ?"

ഒരേയൊരു കമന്റ് :

മുരളി മേനോന്‍ (Murali Menon) said...

അവരുടെ കാര്യങ്ങളൊന്നും പ്രവചിക്കാന്‍ പറ്റില്ല റാല്‍മിനോവ്, ഇനിയിപ്പോ ഇന്‍ലെന്റും ഐസ്ക്രീമും വാങ്ങിക്കൊടുത്താലുണ്ടോ മാറ്റം. അപ്പോ മറ്റു വല്ലതുമാവും ചോദ്യം... നന്നായി