Friday, October 12, 2007

മന്ത്രമോതിരം

സര്‍ ഈ മോതിരം ധരിച്ചാല്‍ എല്ലാ കഷ്ടപ്പാടും മാറും. പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രം. അവിടെ ചുട്ടു പൊള്ളുന്ന വെയിലത്തു് വില്‍പ്പനക്കാരന്റെ സംഭാഷണത്തില്‍ കൗതുകം തോന്നി.
എനിക്കിപ്പോള്‍ കഷ്ടപ്പാടൊന്നുമില്ലല്ലോ സുഹൃത്തേ. അവനെയൊന്നു് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.
സര്‍, ഇവിടെവരെ വന്നിട്ടു് ഇതു് വാങ്ങാതെ പോയാല്‍ ദൈവകോപമുണ്ടാകും. അവന്‍ ലൈന്‍ മാറ്റി.
അയ്യോ, ദൈവകോപം എന്തായാലും വേണ്ട. എത്രയാ ഇതിന്റെ വില ?
ശരിക്കും അമ്പതു് രൂപയാണു്, സാറിനായതു്കൊണ്ടു് നാല്‍പതിനു് തരാം.
അതവിടെ നില്‍ക്കട്ടെ, ഈ പണി ചെയ്താല്‍ നിനക്കെന്തു് കിട്ടും ഒരു ദിവസം?
സര്‍, അതു് ബിസിനസ് വിഷയം . എന്നാലും പറയാം. ഒരു നൂറ്റമ്പതു് രൂപ കിട്ടും. അതു് തന്നെ മൂന്നായി ഭാഗിക്കുകയും വേണം - ചെറുക്കന്‍ സഹതാപലൈന്‍ വര്‍ക്കൌട്ട് ചെയ്യാന്‍ തുടങ്ങി.
നീയൊരു മണ്ടന്‍ തന്നെ. നിനക്കൊരു മോതിരം അങ്ങ് വിരലിലിട്ടാല്‍ പോരേ. നിന്റെ കഷ്ടപ്പാടൊക്കെ മാറുകയില്ലേ. ഒരു കാര്യം ചെയ്യാം, നീ നാല്‍പ്പതു് രൂപയ്ക്ക് ഒരു മോതിരം തരൂ. ഞാനതു് നിനക്കു് തരാം. നിനക്കാണല്ലോ കഷ്ടപ്പാടു്. അതു് മാറുകയും ചെയ്യും. എനിക്കു് ദൈവശാപം കിട്ടുകയുമില്ല.

നിനക്കു് ജോലി വേണമെങ്കില്‍ എന്നെ ഓഫീസില്‍ വന്നു് കാണൂ. നൂറ്റമ്പതു് രൂപ ദിവസം ഞാന്‍ തരാം. ഇതാ എന്റെ കാര്‍ഡ്. വരട്ടെ.

ഒരേയൊരു കമന്റ് :

PaddyPal said...

good story....mathruka paramaaya natapati....