"സാറിനു് ചീത്തക്കാലമാണെന്നു് തോന്നുന്നല്ലോ"
നാട്ടിലേക്കു് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന മേലുദ്ധ്യോഗസ്ഥനെ സന്ദര്‍ശിക്കുകയായിരുന്നു അയാള്‍.
"എന്താടോ അങ്ങനെ പറയുന്നതു്"
"അല്ല, നാട്ടില്‍ ഭാര്യയ്ക്കു് ഓപ്പറേഷന്‍, കഴിഞ്ഞയാഴ്ച താങ്കളുടെ വണ്ടി ആക്സിഡന്റായി. കഴിഞ്ഞദിവസം ഒരു കത്തിക്കുത്തില്‍ ചെറുതെങ്കിലും ഒരു പരിക്കും"
"നീ ചെറുപ്പമാണു്. കാര്യങ്ങള്‍ ഇത്ര നെഗറ്റീവായല്ല കാണേണ്ടതു്. ഭാര്യയുടെ ഓപ്പറേഷന്‍ പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. ഇനിയവള്‍ക്കു് സുഖമായിരിക്കുമല്ലോ. ആ വേസ്റ്റ് ബിന്നില്‍ ഇടിക്കുന്നതിനു് പകരം വല്ല ആളുകളേയോ വണ്ടികളേയോ ഇടിക്കുകയായിരുന്നെങ്കിലോ എന്റെ വണ്ടി. അവിടെയായിരുന്നെങ്കില്‍ ധാരാളം ട്രെയിലറുകള്‍ നിരന്നുകിടന്നിരുന്നു. അതിലൊന്നിന്റെ നേരെയെങ്ങാനുമായിരുന്നു എന്റെ വണ്ടിയുടെ യാത്രയെങ്കില്‍ ഇപ്പോള്‍ ഈ സംസാരം തന്നെയുണ്ടാവില്ലായിരുന്നു. ഉറങ്ങിപ്പോയതു്കൊണ്ടല്ലേ അപകടമുണ്ടായതു്. പിന്നെ ഇന്നലത്തെ കാര്യം. അത്രയും വലിയ അടിപിടിയുണ്ടായിട്ടും ഒരു ചെറിയ മുറിവല്ലേ ഉണ്ടായുള്ളു. എന്റെ ഫോണും പോയില്ല. ഇതൊക്കെ ദൈവത്തിന്റെ ഒരു കാവലുള്ളതു്കൊണ്ടാണു് എന്നു് തിരിച്ചറിയണം. അതിനു് നമ്മള്‍ നന്ദി പറയുകയാണു് വേണ്ടതു്. അല്ലാതെ നമുക്കു് എന്തെങ്കിലും ചെറിയ ബുദ്ധിമുട്ടു് വരുമ്പോ ദൈവത്തെ പഴിക്കരുതു്. ചീത്തക്കാലമാണു് എന്നും കരുതരുതു് "
"ഓ പിന്നേ, ഒരു ഫോര്‍മാലിറ്റിയ്ക്കു് കുശലം പറഞ്ഞപ്പോ മനുഷ്യനെ ഉപദേശിച്ചു് കൊല്ലുന്നോ" വാക്കുകള്‍ പുറത്തു്വന്നില്ല . ബോസല്ലേ.
Tuesday, October 16, 2007
ചീത്തക്കാലം
Subscribe to:
Post Comments (Atom)


4 കമന്റടികള്‍ :
പോസിറ്റീവ് തിങ്കിങ് (ഇതിനു മലയാളം എന്താ?) നല്ലതു തന്നെ.
നന്നായിരിക്കുന്നു.
സസ്നേഹം
സുല്‍
:)) നന്നായിട്ടുണ്ട്
നന്നായിരിക്കുന്നു..
പോസ്റ്റീവ് തിങ്കിങ്ങിന് നെ ശുഭാപ്തിവിശ്വാസം എന്നു പറയാമോ? അറിയില്ല...
ഓ: ടോ: ഇതിനെ കുറിച്ച് വേറൊരു കഥയുമുണ്ട്...
ഒരു പക്ഷി ഒരാളൂടെ തലയില് കാഷ്ടിച്ചു... പക്ഷേ ഛെ ഛെ എന്നു പറയുന്നതിനു പകരം..
" ഭാഗ്യം പശുക്കള് പറക്കില്ലല്ലോ" എന്നായിരുന്നു ആത്മഗതം
പറയാതെയിരുന്നത് നന്നായി.അല്ലെങ്കില്‍ ചിലപ്പോള്‍ ശരിക്കും ഒരു കൊല തന്നെ നടന്നേനെ..
ഇവിടെ കമന്റടിക്കാം