റിസള്‍ട്ട് അറിയാനാണു് അവന്‍ കോളജില്‍ എത്തിയതു്. ആംഗലേയത്തില്‍ 95% ! പ്രതീക്ഷിച്ചതാണു് . എന്നാലും സന്തോഷം തോന്നി. പുറത്തേക്കിറങ്ങുമ്പോള്‍ ഇംഗ്ലിഷ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്‍. ക്ലാസ്സിലിരുന്നു് സംസാരിച്ചതിനു് പുറത്താക്കിയ ദേഹം. വീട്ടില്‍ നിന്നു് ആരെങ്കിലും വന്നിട്ടു് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നായിരുന്നു ഓര്‍ഡര്‍. അതു്കൊണ്ടെന്താ, പിന്നീടു് അദ്ദേഹത്തിന്റെ ക്ലാസ്സില്‍ കയറിയിട്ടില്ല. തനിക്കു് കിട്ടിയ മാര്‍ക്കെത്രയാണെന്നു് അദ്ദേഹത്തെ ഒന്നറിയിച്ചേക്കാം. "സര്‍, റിസള്‍ട്ട് കിട്ടി. 95% ഉണ്ടു് "(തന്റെ ക്ലാസ്സീക്കേറിയില്ലെങ്കിലും എനിക്കൊരു ചുക്കുമില്ലെടോ) വിനയത്തേക്കാള്‍ അഹങ്കാരമായിരുന്നു വാക്കുകളില്‍.
"നന്നായി വരും. നീ മിടുക്കനാണെന്നെനിക്കറിയാമായിരുന്നു. പരീക്ഷ കഴിഞ്ഞാല്‍ ഒന്നു് തിരിഞ്ഞു്കൂടി നോക്കാത്ത കുട്ടികളുള്ള കാലത്തു് നീ ഈ സന്തോഷത്തില്‍ പങ്കു് ചേരാന്‍ എന്നെയും അനുവദിച്ചല്ലോ. നിന്റെ ക്ലാസ്സിലിരുന്നുള്ള സംസാരം മറ്റു കുട്ടികള്‍ക്കു് ബുദ്ധിമുട്ടാവുമെന്നു് മനസ്സിലാക്കിയാണു് നിന്നോടു് ക്ലാസ്സില്‍ കയറേണ്ടതില്ലെന്നു് പറഞ്ഞതു്. അതില്‍ നിനക്കു് യാതൊരു പരിഭവവുമില്ലാത്തതിലും സന്തോഷം....
ടോ താന്‍ കരയുന്നതെന്തിനു്...
"
Friday, November 02, 2007
ഗുരവേ നമഃ
Subscribe to:
Post Comments (Atom)


7 കമന്റടികള്‍ :
:)
:)
:)
മനസ്സില്‍ തട്ടിയ മറ്റൊരു റാല്‍മിനോവ് നുറുങ്ങ്...
അവന്‍ ആവോളം ആനന്ദാശ്രു പൊഴിക്കട്ടെ
ശേ! ഞാന്‍ എഴുതണമെന്ന് കരുതിയതാണ് വക്കാരിജി കമന്റിയത്!
അതിന്നടിയില്‍ ഒരൊപ്പൂടെ:)
ഹലോ വക്കാരിജി, കുറേ നാളായല്ലൊ കണ്ടിട്ട് തിരിച്ചെത്തിയതില്‍ സന്തോഷം!!
:)
ഇവിടെ കമന്റടിക്കാം