അരുണ,
അങ്ങനെ ഞാനും വിവാഹിതയാകാന്‍ തീരുമാനിച്ചു. ഈ കത്തവിടെ കിട്ടുമ്പോഴേക്കും ഞാന്‍ ഒരു സാധാ വീട്ടമ്മയായി മാറിയിരിക്കും. വിവാഹത്തിനൊന്നും ക്ഷണിക്കുന്നില്ല. വളരെ ലളിതമായിരിക്കും ചടങ്ങു് എന്നതു് കൊണ്ടു് തന്നെ.
വിദേശത്താണു് ആള്‍ക്കു് ജോലി. എന്തു് ജോലിയാണെന്നൊന്നും ചോദിക്കരുതു്. നീ അമ്പരക്കേണ്ടതില്ല. വിദേശത്തു് ജോലിയുള്ള പലരുടെയും ആലോചനകള്‍ പണ്ടു് ഞാന്‍ ഒഴിവാക്കിയിരുന്നതു് നിനക്കും അറിയാം. കാരണവും. എന്റെ ഇവിടത്തെ ജോലി കളഞ്ഞിട്ടു് എനിക്കതിനാകുമായിരുന്നില്ലല്ലോ. ഇപ്പോള്‍ ആ പ്രശ്നമില്ല. കഴിഞ്ഞയാഴ്ച മാനേജ്മെന്റ് എനിക്കു് ആ പിങ്ക് സ്ലിപ് തന്നു.
ഇനി വേറെ ജോലിയന്വേഷിച്ചു് നടക്കേണ്ട എന്നും ഞാനും കരുതി. ആര്‍ക്കെങ്കിലും ഒരു ജോലിയായി മാറാന്‍ അങ്ങനെ ഞാന്‍ തീരുമാനിച്ചു. വളരെ ലേറ്റസ്റ്റായി വന്ന ഒരു പ്രപ്പോസല്‍ ഫോര്‍വാഡ് ചെയ്തു. എല്ലാം പെട്ടെന്നായിരുന്നു.
നിന്റെ നാട്ടിലേക്കു് തന്നെയായിരിക്കും ഞാനും വരുന്നതു്. കമ്പ്യൂട്ടറിനോടു് തന്നെ സമരം പ്രഖ്യാപിച്ചിരിക്കുന്നതു് കൊണ്ടാണീ സ്നെയില്‍ മെയില്‍ . അവിടെയെത്തിയാല്‍ വിളിക്കാം.
സ്നേഹത്തോടെ,
കരുണ.
Friday, October 17, 2008
ഞാന്‍ വിവാഹിതയാകുന്നു
Subscribe to:
Post Comments (Atom)


ഒരേയൊരു കമന്റ് :
അരുണയ്ക്ക് കരുണ എഴുതിയ കത്തു കൊള്ളാം :)
ഇവിടെ കമന്റടിക്കാം