Friday, November 21, 2008

മുസ്ലിം വൃത്തി

"ഇവിടെ മുസ്ലിംകളാണോ താമസം?" മുതവ്വ വയലന്റായിത്തുടങ്ങി.
എന്താ കാര്യം - അദ്ദേഹത്തെ തണുപ്പിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി.
"നീ തന്നെ പറ. നീയൊരു കാഫിറല്ലേ. എന്നിട്ടും നിന്റെ വീട്ടിനടുത്തു് എന്തെങ്കിലും വൃത്തികേടുണ്ടോ. ഇങ്ങോട്ടു് നോക്കു് . ഈ വെയിസ്റ്റൊക്കെ ഇട്ടിരിക്കുന്നതു് കണ്ടോ. മുസ്ലിംകളാണു് എന്നു് പറഞ്ഞതു് കൊണ്ടാണു് ഞാന്‍ റൂം കൊടുത്തതു് ."

പാവം മുതവ്വ. പല്ലു് തേക്കാത്ത മിസ്​രികളെയും കുളിക്കാത്ത പാക്കിസ്ഥാനികളെയും റോഡരികില്‍ മൂത്രമൊഴിക്കുന്ന നാനാരാജ്യക്കാരെയും അദ്ദേഹം കണ്ടുകാണില്ലേ ആവോ.ഇനി അതും കൂടി പറഞ്ഞു് അദ്ദേഹത്തെ വിഷമിപ്പിക്കുന്നതെന്തിനു്.
ഞാന്‍ വിട്ടു.
(എന്നാലും എന്നെ കാഫിറെന്നു് വിളിച്ചില്ലേ, കെളവന്‍!)

7 കമന്റടികള്‍ :

Nuchilakath said...

Hi, muthavva kafirenu vilichadil thettu kanunnila. Coz kaffir means anyamadakare angineyanu sambodana cheyunnadu

P.C.MADHURAJ said...

Nuchilakath,
While legitimising Koran's call to kill the Kafirs, my muslim friends used to tell me that it(the word Kafir) meant immoral souls.

Unni(ജോജി) said...

വ്രത്തിയും മതവും അയി എന്തെഗിലും ബന്ധം ഉണ്ടൊ? ഉള്ളവരും ഇല്ലാത്തവരും എല്ലാ മതത്തിലും ഉണ്ടാവില്ലെ

പ്രചാരകന്‍ said...

സൗദിയിലെ കാര്യാമണെന്ന് തോന്നുന്നു ഇവിടെ സൂചിപ്പിച്ചിരിക്കുന്നതെന്ന് തോന്നുന്നു.

അവിടുത്തെ മുത്വവ്വമാരുടെ കാര്യം പറയാതിരിക്കലാണു ഭംഗി

പിന്നെ ഇസ്ലാം വൃത്തിക്ക്‌ വളരെ പ്രാധാന്യം കൊടുക്കുന്നു. വൃത്തി ഈമാനിന്റെ (വിശ്വാസത്തിന്റെ ) പകുതിയാണെന്ന് ഹദീസ്‌ ( നബി വചനം ) ഉണ്ട്‌. ശാരീരികമായ വൃത്തി പുലര്‍ത്തുന്നതിനൊപ്പം പരിസരവും മറ്റും ശുചിയായി സൂക്ഷിക്കേണ്ടത്‌ എല്ലാവരുടെയും ബാധ്യഹ്തയാണ്`. ഇവിടെ വാചകങ്ങളില്‍ ,പേരുകളില്‍ മത്രം മുസ്ലിമായ ചിലരുടെ പ്രവൃത്തികള്‍ അദ്ദേഹത്തെ ചൊടിപ്പിച്ചതാവും

പിന്നെ കാഫിര്‍ എന്നാല്‍ മുസ്ലിമല്ലാത്തവന്‍ , അവിശ്വാസി എന്ന അര്‍ത്ഥമാണുള്ളത്‌.

പ്രചാരകന്‍ said...
This comment has been removed by the author.
സംശയവര്‍മ്മ said...

http://en.wikipedia.org/wiki/Kafir

Ralminov റാല്‍മിനോവ് said...

അഞ്ചു് നേരവും നമസ്കരിക്കുന്ന മുസ്ലിങ്ങളെ കുറിച്ചാകണം മുതവ്വ ആലോചിച്ചതു് . അവരെയാണു് ശരിക്കും നാം ന്യൂനപക്ഷം എന്നു് പറയേണ്ടതു്.
മുതവ്വയുടെ വണ്ടി നമസ്കാരസമയത്തു് കാണുമ്പോള്‍ പായുന്ന മുസ്ലിം സഹോദരങ്ങള്‍ക്കു് പക്ഷെ എന്തു് പള്ളി എന്തു് പടച്ചോന്‍ , എന്നാലും "ധാര്‍മ്മിക"രോഷത്തിനൊന്നും ഒരു കുറവുമുണ്ടാകില്ല.