Saturday, December 06, 2008

സ്കോര്‍

മുംബൈ കത്തിയെരിയുന്നു. റ്റെലിവിഷനിലെ വിഡ്ഢികളുടെ ജല്‍പ്പനത്തിനു് അല്‍പ്പം സ്നാക്ക്സും മേമ്പൊടി ചേര്‍ത്തു് അയാളിരുന്നു. ഫോണിന്റെ വൃത്തികെട്ട ശബ്ദം . അയാളോര്‍ത്തു. ഇതു് മാറ്റാന്‍ സമയമായി. മുംബൈയില്‍ നിന്നു് ഹഫീസ്.
വളരെ വേണ്ടപ്പെട്ട ചങ്ങാതി. എന്നാല്‍ വായില്‍ വന്നതിങ്ങനെ "സ്കോറെത്രയായെടാ?". ആ ചോദ്യം അവന്‍ പ്രതീക്ഷിച്ചില്ലെന്നു് തോന്നുന്നു. "ഒരു നൂറ്റമ്പതൊക്കെ ആയിക്കാണും. ഞാന്‍ വിളിച്ചതു് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണു് " .
"എന്തെടാ വേറെ പ്രധാനപ്പെട്ടതു് ? " അയാള്‍ക്കു് നീരസമായി.
"ആ നൂറ്റമ്പതിലോ അതിനു് പുറത്തോ നിന്റെ റീനയുമുണ്ടെന്നു് കേള്‍ക്കുന്നു. ചെന്നൈയില്‍ നിന്നു് അത്യാവശ്യമായി ഒരു മീറ്റിങിനു് വന്നതായിരുന്നത്രെ. അവളുടെ കമ്പനിയില്‍ നിന്നും കിട്ടിയ വിവരമാണു്. നീ എത്ര..."

അയാള്‍ ബോധരഹിതനായതൊന്നും അറിയാതെ റ്റെലിവിഷന്‍ ലൈവ് തുടര്‍ന്നുകൊണ്ടേയിരുന്നു.

2 കമന്റടികള്‍ :

സാംഷ്യ റോഷ്|samshya roge said...

നല്ല കഥ. എന്റെ നാട്ടില്‍ (പാനൂര്‍) രാഷ്ട്രീയ സംഘട്ടഞങ്ങള്‍ ഉണ്ടാവുമ്പോള്‍ അപൂര്വമായെന്കിലും കേള്‍ക്കാറുള്ള ചോദ്യമായിരുന്നു "സ്കോര്‍"

നമ്മളൊക്കെയും വല്ലാതെ നമ്മളിലേക്ക് മാത്രം ഒതുങ്ങിപോകുന്ന ഒരു കാലത്തിന്റെ സൂചനയാണിത്..

ഇന്നു ഒരു രീനയോ, രമേശനോ ഒക്കെ കൂടി നമ്മളുടെ മാത്രമായ ആ ലോകത്തുണ്ട്..

നാളെ അവര്‍ പോലുമുണ്ടാവില്ല എന്ന് തോന്നുന്നു..

അഗ്നി said...

പാസ്റ്റർ നിമോലർ ഇങ്ങനെ എഴുതി,
“അവർ കമ്മ്യൂണിസ്റ്റുകളെത്തേടി വന്നു,ഞാൻ പ്രതികരിച്ചില്ല,കാരണം ഞാനൊരു കമ്മുണിസ്റ്റായിരുന്നില്ല.
പിന്നിട് അവർ ജൂതരെ തേടി വന്നു ഞാൻ പ്രതികരിച്ചില്ല,കാരണം ഞാൻ ജൂതനായിരുന്നില്ല
പിന്നീട് അവർ എന്നെ തേടി വന്നു ,എനിക്കു വേണ്ടി കരയാൻ ആരുമുണ്ടയിരുന്നില്ല”