Friday, March 06, 2009

ആറേസി

റിസര്‍വേഷന്‍ കണ്ടു് അവള്‍ ഞെട്ടിപ്പോയി. ആറേസി. അവന്‍ കരുതിക്കൂട്ടി ചെയ്തതാകും. അവനുമൊത്തു് ബെര്‍ത്ത് ഷെയര്‍ വരുമല്ലോ. ചില്ലറ ദൂരമൊന്നുമല്ല.
എന്താ ഇപ്പോ ചെയ്ക ? സ്ത്രീസമത്വം, സ്വാതന്ത്ര്യം എന്നൊക്കെ വായിട്ടലച്ചതു് അബദ്ധമായി. എന്നാലും ചോദിക്കുക തന്നെ, വേറെയെന്തെങ്കിലും ഉപായമുണ്ടോയെന്നു് നോക്കുകയും വേണം.

അവന്‍ ചിരിച്ചു. നിനക്കു് എന്തായാലും സീറ്റും ബര്‍ത്തും കിട്ടിയാല്‍ പോരേ. ഇത്ര വേവലാതിയെന്തിനു് ? ഇത്രയുള്ളോ നിന്റെ ധൈര്യവും വിശ്വാസവുമൊക്കെ ? പുറപ്പെടുമ്പോഴേക്കു് ഇതു് എന്തായാലും ഞാന്‍ കണ്‍ഫെമാക്കിത്തന്നേക്കാം. പോരേ.

റിസര്‍വേഷന്‍ ലിസ്റ്റ് കണ്ടു് അവള്‍ വീണ്ടും വിഷമിച്ചു. ഇനിയെങ്ങനെ കണ്‍ഫെമാകും. വണ്ടി പുറപ്പെടാറായില്ലേ. അവന്റെ വാക്കു് വിശ്വസിച്ചതു് അബദ്ധമായി. പക്ഷെ തനിക്കു് മറ്റു് മാര്‍ഗ്ഗവുമുണ്ടായിരുന്നില്ലല്ലോ. ഇനി വരുന്നിടത്തു് കാണാം.

എന്താടോ കുരങ്ങു് ചത്ത കുറത്തിയെപ്പോലെ ? അവനു് തമാശ. അവള്‍ക്കു് കരച്ചില്‍ വന്നു. ഒരു രാത്രി എങ്ങനെ തള്ളിനീക്കും ? അവന്റൊപ്പം ബര്‍ത്തു് പങ്കിടാന്‍ പറ്റില്ല.

അതവനു് കല്യാണത്തിനു് മുമ്പു് താന്‍ കൊടുത്ത വാക്കാണു് കോഴ്സ് കഴിയാതെ ഒറ്റ രാത്രിയും കിടക്ക പങ്കിടരുതെന്നു് !
ഈ ആറേസി ആരാണോ കണ്ടുപിടിച്ചതു് ?

3 കമന്റടികള്‍ :

Umesh::ഉമേഷ് said...

ഹഹഹ...

Siju | സിജു said...

ട്രെയിനില്‍ ആറേസി രണ്ടു ബെര്‍ത്താക്കിയത് അറിഞ്ഞില്ലേ..

ജയരാജന്‍ said...

ഹിഹിഹി !!! :)
( “ഹഹഹ” എന്ന ചിരി ഉമേഷേട്ടൻ കൊണ്ടുപോയത് കൊണ്ട് ചിരി മാറ്റി :) )